നെല്ലിയാമ്പതി ചുരം റോഡില്‍ കാട്ടാനക്കൂട്ടം.

We hit the jackpot, spotting an entire herd of elephants within a kilometre of our safari ride inside Parambilkulam sanctuary.

നെല്ലിയാമ്പതി: 14-ാം വ്യൂ പോയിന്‍റ് വളവിനു സമീപമായി റോഡില്‍ ആനയും കുഞ്ഞുമായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാര്‍ക്കും കൗതുക കാഴ്ചയായി. കഴിഞ്ഞ ദിവസം വൈകുന്നേരത്തായാണ് റോഡിലിറങ്ങി കെഎസ്‌ആര്‍ടിസി ബസിനു മുന്‍പില്‍ 30 മിനിട്ടോളം ഗതാഗതം കാട്ടാനക്കൂട്ടം തടസപ്പെടുത്തിയത്. അല്പസമയത്തിനുശേഷം ചുരം റോഡിലിറങ്ങിയ ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി. ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ പിറകിലൂടെയും വശങ്ങളിലൂടെയും പോയെങ്കിലും യാത്രക്കാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികള്‍ക്കു കൗതുക കാഴ്ചയൊരുക്കി.