January 15, 2026

കൊമ്പഴയിൽ ഫാസ്റ്റ് ട്രാക്കിൽ നിറുത്തിയിട്ട ലോറിക്ക് പുറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഡ്രൈവർ മരിച്ചു.

വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വാണിയംപാറ കൊമ്പഴയിൽ ദേശീയപാതയുടെ ഫാസ്റ്റ് ട്രാക്കിൽ ബ്രേക്ക് ഡൗണായി നിർത്തിയിട്ടിരുന്ന കണ്ടൈനർ ലോറിയുടെ പുറകിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ വർഗീസിന്റെ മകൻ ക്രിസ്റ്റഫർ (43) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12 മണിക്കാണ് അപകടം നടന്നത്. ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിൽ നിന്നും ആളെ പുറത്തെടുത്തത്.

PROMT