കൊല്ലങ്കോട്: മാവിന് തോട്ടത്തില്‍ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്സെെസ് പിടികൂടി. പാലക്കാട് ചെമ്മണാമ്ബതിയില്‍ മാലിന് തോട്ടത്തിലാണ് 5000 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ തോട്ടം നടത്തിപ്പുകാരന് സബീഷിനെ എക്സെെസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗ്രാമമാണ് ചെമ്മണാമ്ബതി.
മറ്റൊരു സ്പിരിറ്റ് കേസില്‍ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്യുന്നതിനിടെയാണ് മാവിന് തോട്ടത്തില്‍ സ്പിരിറ്റിനെ കുറിച്ച് അറിഞ്ഞത്. മാവിന് തോട്ടത്തിലെ കെട്ടിടത്തിനുള്ളിലെ ശുചിമുറിയിലാണ് 146 കാനുകളിലായി സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേയ്ക്ക് കള്ള് കൊണ്ടു പോയിരുന്നു. ഈ കള്ളില്‍ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സെെസ് ഉദ്ദ്യോഗസ്ഥര്‍ നല്കുന്ന വിവരം.


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.