January 16, 2026

മൂലങ്കോടിൽ അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

കുണ്ടുകാട് : മൂലങ്കോട് എ യു പി സ്കൂളിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന അഞ്ച് വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ചീരക്കുഴിയിലെ ഒരു കടയിൽ നിന്നും ലൈംബോബ് എന്ന മിഠായി വാങ്ങി കഴിച്ചതിനെ തുടർന്ന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയായിരുരുന്നു. മിഠായി കഴിച്ച അഞ്ച് വിദ്യാർത്ഥികൾക്കും ചർദിയും, വയറിളക്കവും അനുഭപ്പെട്ടതിനെ തുടർന്ന് അധ്യാപകർ വിദ്യാർത്ഥികളെ ആലത്തൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി.