പ്രണയനൈരാശ്യത്തിൽ വീടുവിട്ടിറങ്ങിയ പാലക്കാട്‌ സ്വദേശിനിയായ പെൺകുട്ടിയെ വീട്ടുകാരെ ഏല്‍പിച്ച്‌ യുവാക്കൾ.

പാലക്കാട്‌: പ്രണയനൈരാശ്യത്തില്‍ വീട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്ക് തുണയായി യുവാക്കള്‍. പാലക്കാട് സ്വദേശിനിയായ 18 വയസ്സുകാരിയാണ് വീട്ടില്‍ പറയാതെ ഇറങ്ങിയത്. ശബരി എക്സ്‌പ്രസില്‍ കയറി യാത്ര തിരിച്ച പെണ്‍കുട്ടിയെ ഇതേ ട്രെയിനില്‍, ഇടപ്പള്ളിയിലെ ലുലു മാള്‍ കാണുന്നതിന് ഒറ്റപ്പാലത്തു നിന്നു കയറിയ പാലക്കാട്ടെ ഹോട്ടലിലെ വെയിറ്റര്‍മാരായ മണക്കാവ് ചെമ്മുക്ക കളരിക്കല്‍ വീട്ടില്‍ വിഷ്ണുവും (22) കിഴക്കുംപുറം പള്ളത്തുപടി വീട്ടില്‍ സുമിന്‍ കൃഷ്ണനും (20) വീട്ടുകാരെ കണ്ടെത്തി ഏല്‍പിച്ചത്.ട്രെയിനിലിരുന്നു പെണ്‍കുട്ടി കരയുന്നതു കണ്ട് ഇവര്‍ കാര്യം തിരക്കിയപ്പോഴാണ് വീടുവിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണിലേക്കു നിരന്തരം കോളുകള്‍ വരുന്നതും എടുക്കാതിരിക്കുന്നതും ശ്രദ്ധയില്‍പെട്ട യുവാക്കള്‍ കൊച്ചിയിലെത്തിയപ്പോള്‍ അവര്‍ പെണ്‍കുട്ടിയെ നോര്‍ത്ത് സ്റ്റേഷനില്‍ നിര്‍ബന്ധിച്ച്‌ ഇറക്കി. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നു വീട്ടുകാരെ വിളിച്ചറിയിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്നു പരാതി നല്‍കാന്‍ പാലക്കാട് നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിയിരിക്കുകയായിരുന്നു വീട്ടുകാര്‍ അപ്പോള്‍.പീഡനകഥകള്‍ കേട്ട് തഴമ്പിച്ച മലയാളികള്‍ക്ക് യുവാക്കളുടെ ഈ മാതൃകാപ്രവര്‍ത്തനം പലരുടെയും കണ്ണ് തുറപ്പിക്കാനാകുമെന്നത് തീര്‍ച്ച.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow