കല്ലിങ്കൽപ്പാടത്ത് കാർ നിയന്ത്രണം വിട്ട് അപകടം

വടക്കഞ്ചേരി: വാണിയംപാറ-കല്ലിങ്കൽപ്പാടം റോഡിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ പറമ്പിലേക്ക് വീണ് അപകടം. വാണിയംപാറ ദിശയിൽ നിന്നും പോയ ടാക്സി കാറിനാണ് അപകടം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ആംബുലൻസിൽ തൃശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പഴയന്നൂർ സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.