ആലത്തൂർ : തട്ടിപ്പുകേസിൽ അറസ്റ്റിലായ പ്രവീൺ റാണയുടെ തൃശ്ശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് നിധിയിൽ നിക്ഷേപംനടത്തിയ ആലത്തൂർ സ്വദേശികൾക്ക് 74.5 ലക്ഷം നഷ്ടമായി. ആലത്തൂർ സ്വദേശികളായ യേശുദാസ് കുഞ്ഞിന് 62 ലക്ഷവും പി.വി. യോഹന്നാന്ന് 12.5 ലക്ഷവും നഷ്ടപ്പെട്ടു.
ഇവരുടെ പരാതിയിൽ ആലത്തൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സേഫ് ആൻഡ് സ്‌ട്രോങ് നിധി മാനേജിങ് ഡയറക്ടർ പ്രവീൺ റാണ, ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ മനോജ്, കമ്പനി ജീവനക്കാരൻ വടക്കഞ്ചേരി കണ്ണമ്പ്ര സ്വദേശി പ്രജിത്ത് എന്നിവർക്കെതിരേ രണ്ട് കേസുകളാണ് പോലീസ് എടുത്തിട്ടുള്ളത്. മനോജാണ് യോഹന്നാനെയും യേശുദാസിനെയും പ്രവീൺ റാണയുടെ സ്ഥാപനത്തെക്കുറിച്ച് പരിചയപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
നിക്ഷേപത്തിന് 12.5 ശതമാനം പലിശ വാഗ്ദാനം ചെയ്തിരുന്നു. 2021-ലും ’22-ലുമായി പലപ്പോഴായാണ് ഇരുവരും നിക്ഷേപം നടത്തിയത്. തുടക്കത്തിൽ കൃത്യമായ പലിശ ലഭിച്ചതോടെ വിശ്വാസംതോന്നി കൂടുതൽതുക നിക്ഷേപിച്ചതായി ഇവർ പോലീസിനോട് പറഞ്ഞു. തട്ടിപ്പ് കേസിൽ പ്രവീൺ റാണ ഒളിവിൽ പോകുകയും പിന്നീട് അറസ്റ്റിലാകുകയും ചെയ്തതോടെയാണ് ഇരുവരും പോലീസിൽ പരാതിനൽകാൻ തയ്യാറായത്.
പ്രവീൺ റാണയുടെ സ്ഥാപനത്തിൽ ആലത്തൂർ സ്വദേശികൾ നിക്ഷേപിച്ച 74.5 ലക്ഷം രൂപ നഷ്ടമായി: കണ്ണമ്പ്ര സ്വദേശിക്കെതിരെ കേസ്.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.