മംഗലംഡാം ഉദ്യാന കവാടത്തിലെ കർഷകന്റെ പ്രതിമ തകർത്ത നിലയിൽ; പരിസര പ്രദേശത്ത് രക്ത കറയും.

മംഗലംഡാം: മംഗലംഡാമിന്റെ നിർമാണ കാലഘട്ടത്തിൽ കർഷകരോടുള്ള ആദര സൂചകമായി അന്ന് സ്ഥാപിച്ച കലപ്പ എന്തിയ കർഷകന്റെ പ്രതിമ ഒരു കാലഘട്ടത്തിൽ മംഗലംഡാമിന്റെ അടയാള ചിഹനമായിരുന്നു. എന്നാൽ വികസന കാലഘട്ടത്തിൽ കർഷകർക്ക് ആദര സൂചകമായി അന്ന് സ്ഥാപിച്ച പ്രതിമ പിന്നീട് പലപ്പോഴായി തകർക്കപെടുകയും, പുതിയ പ്രതിമ കലാവിരുതുകൾ സ്ഥാപിച്ചു കർഷകനെ നീക്കം ചെയുവാൻ ശ്രമം നടത്തുകയുമുണ്ടായി.

എന്നാൽ ജനങ്ങളുടെ എതിർപ്പിനെ തുടർന്ന് പുനർ നിർമിച്ച പ്രതിമ തൂമ്പ പിടിച്ചു നിൽക്കുന്ന കർഷകനായി പുനസ്ഥാപിക്കുകയായിരുന്നു.

ഇന്നലെ വരെ മറ്റു പ്രശനങ്ങൾ ഇല്ലാതെ നിന്ന പ്രതിമയുടെ സമീപം രാത്രി ഒമ്പതരയോടെ കുറച്ചുപേർ സംശയസ്പദമായി കാണൻ ഇടയായതിന്റെ തുടർന്ന് മംഗലംഡാം മീഡിയ റിപ്പോർട്ടർ കൂടിയായ സ്മിരേഷ് രാജൻ മംഗലംഡാം ഉദ്യാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചിരുന്നു. രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയ നാട്ടുകാരാണ് സംഭവം പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

രാവിലെ പ്രതിമ തകർക്കുകയും പ്രദേശത്ത് മദ്യപിച്ചതിന്റേതായ ലക്ഷണങ്ങളും രക്തകറയും കാണാൻ കഴിഞ്ഞു. സംഭവത്തിന്റെ തീവ്രത കണക്കിലെടുത്ത് പോലീസ് കേസെടുക്കുകയും ഉന്നത അധികാരികളും, രാഷ്ട്രീയ നേതാക്കളും പഞ്ചായത്ത് അധികൃതരും സംഭവസ്ഥലം സന്ദർശിച്ചു.

PARAKKAL