മംഗലംഡാം: മംഗലംഡാമിൽ പേപ്പട്ടി രണ്ടു പേരെ ആക്രമിച്ച് കടിച്ചു. തട്ടുപറമ്പിൽ സുഭാഷിന്റെ മകൻ സുബിൻ (15), പനംപൊറ്റയിൽ ശിവരസന്റെ മകൾ അദൃശ്യ (15) എന്നിവരെയാണ് ഇന്നു വൈകുന്നേരം 5.30ഓടെ പേപ്പട്ടി കടിച്ചത്.
തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ മംഗലംഡാം കള്ള് ഷാപ്പിന്റെ പരിസരത്ത് വെച്ച് തെരുവുനായയെ കണ്ടെത്തി തല്ലിക്കൊല്ലുകയും അതിനുശേഷം മറവു ചെയ്യുകയും ചെയ്തു. പേപ്പട്ടിയുടെ കടിയേറ്റ രണ്ടുപേരെയും ചികിത്സയ്ക്കായി നെന്മാറയിലെ ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.