പാലക്കാട്: വടക്കഞ്ചേരി മുടപ്പല്ലൂരിൽ സ്വകാര്യ ക്ലിനിക്കല്‍ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മില്‍ വാക്കേറ്റം.മുടപ്പല്ലൂരിൽ ഉള്ള എംഎംഎസി ക്ലിനിക്കില്‍ മിനിഞ്ഞാന്ന് രാത്രി 10 മണിക്കാണ് സംഭവം. ഒൻപത് മാസമായ കുട്ടിയെ പനി ബാധിച്ച നിലയിലാണ് ക്ലിനിക്കില്‍ ചികിത്സയ്ക്കായി കൊണ്ടുവന്നത്. ഈ നേരം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടര്‍ ഭക്ഷണം കഴിക്കാനായി പുറത്തായിരുന്നു. തിരിച്ചു വന്നപ്പോള്‍ ഡോക്ടറുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് ബന്ധുക്കള്‍ ബഹളംവച്ചു.ഇത് പിന്നീട് വാക്കുതര്‍ക്കത്തില്‍ കലാശിക്കുകയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ മര്‍ദിച്ചതായി ഡോക്ടര്‍ വടക്കഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചികിത്സ വൈകിയെന്ന് കാണിച്ച് ബന്ധുക്കളും പരാതിപ്പെട്ടിട്ടുണ്ട്.
“നിന്റെ കുട്ടിയെ നോക്കാൻ സൗകര്യം ഇല്ലെടാ” പോടാ; വടക്കഞ്ചേരി മുടപ്പല്ലൂരിലെ ക്ലിനിക്കിൽ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിൽ വാക്കേറ്റം.


Similar News
മംഗലംഡാം വലതുകര കനാലിലൂടെ ഇന്നു വെള്ളം തുറന്നുവിടും.
ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയ 17-കാരൻ തിപ്പിലിക്കയം വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു
വടക്കഞ്ചേരി ബസ് സ്റ്റാൻഡ് തെരുവുനായ്ക്കളുടെ താവളമാകുന്നു