മണ്ണുത്തി തോട്ടപ്പടിയിൽ ടോറസ് അപകടത്തിൽപ്പെട്ടു.

മണ്ണൂത്തി: തോട്ടപ്പടിയിൽ ടോറസ് അപകടത്തിൽപ്പെട്ടു. ടോറസ് ഡ്രൈവർ മംഗലംഡാം രണ്ടാംപുഴ സ്വദേശി നിസാരപരിക്കുകളോടെ രക്ഷപെട്ടു. മംഗലംഡാം ചിറ്റടിയിൽ ഉള്ള പീ.ജെ ഗ്രാനൈറ്റ് എന്ന ക്വാറിയിൽ നിന്നും ലോഡുമായി തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ആണ് അപകടത്തിൽപ്പെട്ടത്. തോട്ടപ്പടിയിൽ ഇന്ന് പുലർച്ചെ 5 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ടോറസ് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു. പുലർച്ചെ റോഡിൽ തിരക്ക് കുറവായത് കൊണ്ട് വൻ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങി പോയതാണ് എന്നാണ് പ്രാഥമിക നിഗമനം.ഹൈവേ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്ന് ക്രയിനിന്റെ സഹായത്തിൽ റോഡിൽ നിന്നും വാഹനം മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow