നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.

പാലക്കാട്: നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.റൂറല്‍ ഡവലപ്മെന്‍റ് മന്ത്രി ഗിരിരാജ് സിങ്ങാണ് പാലക്കാട് ഒലവക്കോട്ടെ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയത്. സെക്സ് ഡോക്ടര്‍ എന്ന പേരില്‍ കുപ്രസിദ്ധനായ ഡോക്ടര്‍ എല്‍.പ്രകാശിന്റെ രോഗിയായാണ് കേന്ദ്രമന്ത്രി എത്തിയത്.കാല്‍മുട്ടിന്റെ ശസ്ത്രക്രിയ നടത്താനാണ് ബീഹാര്‍ സ്വദേശിയായ ഗിരിരാജ് സിങ്ങ് ഒലവക്കോട് എത്തിയത്. രാജ്യത്തുടനീളം ആയിരക്കണക്കിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടായിരിക്കെ കേന്ദ്ര മന്ത്രി വിവാദ നായകനായ എല്‍.പ്രകാശിന്റെ ചികിത്സ തെരഞ്ഞെടുത്തത് ദുരൂഹമാണ്. നീലച്ചിത്രങ്ങള്‍ നിര്‍മ്മിച്ച കേസില്‍ 10 വര്‍ഷത്തിലധികം ഡോക്ടര്‍ എല്‍.പ്രകാശ് ജയിലില്‍ കിടന്നിട്ടുണ്ട്. ഇന്നലെയാണ് ശസ്ത്രക്രിയ കഴിഞ്ഞത്.ഡോക്ടര്‍ എല്‍.പ്രകാശുമായി കേന്ദ്രമന്ത്രിക്കുള്ള വ്യക്തിപരമായ അടുപ്പമാണ് ചികിത്സക്ക് എത്താന്‍ കാരണമെന്നാണ് സൂചന. കാര്യമായ സുരക്ഷ ഒരുക്കിയിട്ടില്ലെങ്കിലും മന്ത്രിയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. ഇന്നലെ ഗിരിരാജ് സിങ് ആശുപത്രി വിട്ടൂ.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow