ഗുണനിലവാരമില്ലത്ത റോഡ്; ചിറ്റടി വളയൽ വളവ് ജീവനെടുക്കുന്ന അപകട വളവായി മാറുമോ

മംഗലംഡാം : മുടപ്പല്ലൂർ മംഗലം ഡാം റോഡിൽ ചിറ്റടി വളയൽ വളവിൽ റോഡ് വിണ്ട് തകർന്ന് ചരൽ കല്ലുകൾ അടിങ്ങിയ മിശ്രിതം റോഡിൽ കിടക്കുന്നത് പൊതുവെ മുൻവശം കാണാത്ത അപകട വളവായ ഇവിടുത്തെ റോഡിന്റെ അവസ്ഥ ഇരുചക്ര വാഹന യാത്രകാർക്ക് ഭീഷണിയായി തുടരുന്നു, കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ തെന്നി വീണു ബൈക്ക് യാത്രികനു പരിക്കേറ്റിരുന്നു. ഈ കഴിഞ്ഞ ഏപ്രിലിലാണു തകർന്നു കിടന്ന മംഗലംഡാം മുടപ്പല്ലൂർ റോഡ് കുഴികളടച്ചു റീ ടാറിങ് നടത്തിയത്. പ്രദേശത്തെ ക്വാറികളിൽ നിന്നുമടക്കം ഭാരം വഹിച്ചുള്ള നിരവധി വാഹനങ്ങൾ ദിവസേന ഈ റോഡിലൂടെ യാത്ര ചെയുന്നത് നിലവിൽ ഗുണനിലവാരം ഇല്ലാതെ തകർന്നു കിടക്കുന്ന ഈ റോഡുകളുടെ തകർച്ചക്ക് ആക്കം കൂട്ടുന്നു.മുടപ്പലൂർ – മംഗലംഡാം റോഡിൽ പലയിടങ്ങളിലായി ഇതുപോലെ റോഡിൽ നിന്നും ടാർ വിണ്ടു പോയിട്ടുണ്ട്, ഇതിനോടകം മൂന്നു പ്രാവശ്യം ഈ റോഡിൽ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോഴും റോഡിന്റെ അവസ്ഥ ദയനീയമായി തുടരുന്നു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow