പാലക്കാട്‌ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്പിച്ചു.

ഇടുക്കി: മൂന്നാറില്‍ വിദ്യാര്‍ത്ഥിനിയെ യുവാവ് വെട്ടിപ്പരുക്കേല്പിച്ചു. പാലക്കാട് സ്വദേശിനിയായ പ്രിന്‍സിക്ക് ആണ് വെട്ടേറ്റത്.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പ്രിന്‍സിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടി രക്ഷപ്പെട്ട യുവാവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചോടെയാണ് പ്രിന്‍സിക്ക് നേരെ ആക്രമണമുണ്ടായത്. പ്രതിയും പാലക്കാട് സ്വദേശിയാണ് എന്നാണ് വിവരം. എന്നാല്‍ പെണ്‍കുട്ടിക്ക് ഇയാളുമായുള്ള ബന്ധം വ്യക്തമല്ല.