വെടിപ്പുരയിലെ സ്ഫോടനം; പൊള്ളലേറ്റ കാവശ്ശേരി സ്വദേശി മരണത്തിന് കീഴടങ്ങി.

തൃശൂര്‍ : കുണ്ടനൂർ വെടിപ്പുരയിലെ സ്ഫോടനത്തില്‍ പൊള്ളലേറ്റ തൊഴിലാളി മരിച്ചു. കാവശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. ഇന്നലെ ഉച്ചത്തിരിഞ്ഞ് അഞ്ചിനും അഞ്ചേകാലിനും മധ്യേയായിരുന്നു സ്ഫോടനം. കുണ്ടന്നൂര്‍ പാടത്തിനു സമീപമുള്ള വിജനമായ പറമ്പിലായിരുന്നു വെടിക്കെട്ടു നിര്‍മാണ ശാല. അഞ്ചു തൊഴിലാളികളായിരുന്നു ജോലിയില്‍. അമിട്ടില്‍ നിറയ്ക്കുന്ന വെടിമരുന്നു ഗുളികകള്‍ ഉണക്കാനിട്ടിരുന്നു. ഇതില്‍ നിന്ന് തീപിടിച്ചതാണെന്ന് സംശയിക്കുന്നു. സ്ഫോടനത്തിന്റെ ശബ്ദത്തില്‍ നാടു പ്രകമ്പനം കൊണ്ടു. അഞ്ചു കിലോമീറ്റര്‍ അകലെ വരെ ശബ്ദം കേട്ടു. സമീപത്തെ വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. നാട്ടുകാര്‍ പരിഭ്രാന്തരായി. കുണ്ടന്നൂര്‍ സ്വദേശി ശ്രീനിവാസന്‍ ആണ് ലൈസന്‍സിയെന്ന് പൊലീസ് പറഞ്ഞു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow