ചിറ്റിലഞ്ചേരി: ചിറ്റിലഞ്ചേരി സ്കൂളിൽ പരോളിൽ ഇറങ്ങിയ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അയിലൂർ ചേവക്കുളം പ്ലാക്കോട്ടുപറമ്പ് സുരേഷിന്റെ മകൻ രാജേഷ് (26)നെയാണ് ചിറ്റിലഞ്ചേരി എം എൻ കെ എം ഹയർ സെക്കൻഡറി സ്കൂളിൽ ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ വിവിധ കേസുകളിലെ പ്രതിയായിരുന്നു. കണ്ണൂർ സെൻട്രൽ ജയിലിൽ തടവ് ശിക്ഷ അനുഭവിക്കെ മുത്തച്ഛന്റെ മരണത്തെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ ഒരു മാസത്തെ പരോൾ കോടതി അനുവദിച്ചിരുന്നു. പരോൾ കാലാവധി ഇന്നലെ അവസാനിച്ച പശ്ചാത്തലത്തിലായിരുന്നു പ്രതിയുടെ ആത്മഹത്യ. മൃതദേഹത്തിന് അരികെ കോടതിക്ക് താൻ നിരപരാധിയാണെന്ന് എഴുതിവെച്ച ആത്മഹത്യ കുറിപ്പും കണ്ടെത്തി.

Similar News
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി
ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.