പാലക്കാട്: ആര്‍പിഎഫ് നടത്തിയ പതിവ് പരിശോധനയില്‍ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ നികുതി വെട്ടിച്ച് കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി.60 ലക്ഷത്തിന്റെ വസ്തുക്കളാണ് പിടിച്ചെടുത്തത്.25 ഐ ഫോണ്‍, 764 ഇ സിഗരറ്റ്, 6990 പാക്കറ്റ് വിദേശ നിര്‍മിത സിഗരറ്റ് , 30 ഗ്രാം തൂക്കമുള്ള 2 സ്വര്‍ണ നാണയം എന്നിവയാണ് ആര്‍പിഎഫ് കടത്തിയത്.ദുബൈയില്‍ നിന്ന് ചെന്നൈ വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതികള്‍, ട്രെയിന്‍ മാര്‍ഗം, കാസര്‍കോടേക്ക് പോവുകയായിരുന്നു. വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിലെ എസ് 9 കോച്ചിലെ പരിശോധനയിലാണ് ഇവ പിടികൂടിയത്.
പാലക്കാട് നികുതി വെട്ടിച്ച് കടത്തിയ ഐ ഫോണും നിരോധിത ഇ സിഗരറ്റും പിടികൂടി.

Similar News
‘സൈന്യത്തില്‍ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; കൊല്ലങ്കോട് പെണ്‍കുട്ടി ജീവനൊടുക്കി, പരാതിയുമായി കുടുംബം
യാക്കോബായ – ഓർത്തഡോക്സ് സഭാ തർക്കം: ചാലിശേരിയിൽ യാക്കോബായക്കാരുടെ മൂന്ന് കുരിശടികളും പാരിഷ് ഹാളും സീൽ ചെയ്തു
അതിരപ്പിള്ളിയില്‍ കുരങ്ങിന്റെ ആക്രമണത്തില്‍ പാലക്കാട് സ്വദേശിയായ യുവതിക്ക് പരുക്ക്