ചിറ്റിലഞ്ചേരി-തൃപ്പാളൂർ പാതഅപകടഭീഷണിയായി ജലവിതരണക്കുഴൽ.

ചിറ്റിലഞ്ചേരി: വാഹനയാത്രികർക്കും കാൽനടക്കാർക്കും അപകടഭീഷണിയായി പാതയരികിൽ ജലവിതരണക്കുഴൽ. ചിറ്റിലഞ്ചേരി-തൃപ്പാളൂർ പാതയിൽ ഉങ്ങിൻചുവടിന് സമീപത്താണ് പാതയിലേക്കിറങ്ങിക്കിടക്കുന്ന ജലവിതരണക്കുഴലുകൾ അപകട ഭീഷണിയാകുന്നത്.പോത്തുണ്ടി സമഗ്ര കുടിവെള്ളപദ്ധതിയുടെ ഭാഗമായി മേലാർകോട് ഭാഗത്തേക്ക് വെള്ളം കൊണ്ടുപോകുന്നതിനാണ് ഒന്നരവർഷംമുമ്പ് കുഴലുകൾ കൊണ്ടിട്ടത്.ചിറ്റിലഞ്ചേരി-തൃപ്പാളൂർ പാത നവീകരിക്കുന്നതിനുമുൻപ് കുഴലുകൾ കൊണ്ടിട്ടെങ്കിലും സ്ഥാപിച്ചില്ല. പാതയുടെ നവീകരണം പൂർത്തിയായതോടെ പാതയുടെ വശങ്ങൾ കുഴിയെടുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതിനൽകിയില്ല. ഇതോടെയാണ് ചിറ്റിലഞ്ചേരി മുതൽ ഉങ്ങിൻചുവട് വരെയുള്ള ഭാഗങ്ങളിൽ കൊണ്ടിട്ട കുഴലുകൾ പാതയോരത്തുതന്നെ കിടക്കുന്നത്. ഉങ്ങിൻചുവടിന് സമീപം പാതയോരത്തിട്ട കുഴലാണ് നിരങ്ങി പാതയിലേക്കെത്തിയത്.വിദ്യാർഥികളുൾപ്പെടെ നൂറിലധികംപേർ ചിറ്റിലഞ്ചേരിയിലേക്ക് നടന്നുവരുന്ന വഴിയോരത്താണ് കുഴലുകൾ കിടക്കുന്നത്.എതിരെ വാഹനം വന്നതിനെത്തുടർന്ന് അരികുചേർന്നുപോയ കാറിന് കുഴലിൽത്തട്ടി കേടുപറ്റിയത് ഒരാഴ്ചമുമ്പാണ്. പാതയോരത്തുകിടക്കുന്ന കുഴലുകൾ ഒഴിഞ്ഞസ്ഥലത്തേക്ക് മാറ്റിയിടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ജല അതോറിറ്റിയിൽ പരാതിനൽകി.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow