പ്രത്യാശയുടെ നിറവിലേക്ക് എന്ന ആശയവുമായി 15 അടിയുള്ള പടുകൂറ്റൻ കൊളാഷ് നിർമ്മിച്ച് ചിറ്റൂർ ജി യു പി എസിലെ വിദ്യാർത്ഥികൾ; ഇവർക്ക് പൂർണ്ണ പിന്തുണയുമായി അധ്യാപകരും, രക്ഷിതക്കാളും.

ചിറ്റൂർ: പ്രത്യാശയുടെ നിറവിലേക്ക് എന്ന ആശയവുമായി 15 അടിയുള്ള പടുകൂറ്റൻ കൊളാഷ് നിർമ്മിച്ച് ചിറ്റൂർ ജി യു പി എസിലെ വിദ്യാർത്ഥികൾ. ഇവർക്ക് പൂർണ്ണ പിന്തുണയുമായി അധ്യാപകരും, രക്ഷിതക്കാളും. സമൂഹത്തിലിന്ന് കണ്ടുവരുന്ന എല്ലാ അരുതുകളുടെ കൂട്ടിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ തുറന്ന വാതായനങ്ങളിലേക്ക് ജനധ്യപത്യ രീതിയിൽ പറന്നുയരുന്ന വെൺപ്രാക്കളായി മാറാൻ ഒരോ കുരുന്നിനും കഴിയട്ടെ എന്ന സന്ദേശമാണ് ഈ സൃഷ്ടിയിലൂടെ വിദ്യാർത്ഥികൾ ലക്ഷ്യമിടുന്നത്. കൊളാഷിലെ ഒരോ ചിത്രങ്ങൾക്കും ഒരോ ആശയത്തിലൂന്നിയ സന്ദേശങ്ങളാണ് നൽകിയിരിക്കുന്നത്.

മദ്യം, മയക്കുമരുന്ന്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചൂഷണങ്ങൾ, ദാരിദ്ര്യം, പ്രകൃതി ചൂഷണം, ജാതി മത വർഗ്ഗീയത, ലിംഗ അസമത്വം, ഭരണഘടന ലംഘനം, എന്നിങ്ങിനെ സമൂഹത്തിലിന്ന് നിലനിൽക്കുന്ന എല്ലാ അനീതിയിൽ നിന്നുമുള്ള മോചനം വിഷയമാക്കിയിരിക്കുന്നു. സ്കൂൾ ലോഗോയിലും പേരിലുമായി സ്കൂൾ മികവുകളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

1986 ൽ ആരംഭിച്ച് 127 വർഷം പൂർത്തിയാക്കുന്ന ഈ വിദ്യാലയം ചിറ്റൂർ തത്തമംഗലം നഗരസഭയിലെ ആദ്യ പ്രൈമറി വിദ്യാലയമാണ്. കുട്ടികളും, രക്ഷിതക്കളും, അധ്യാപകരും ചേർന്ന് ഒരു മാസകാലമെടുത്താണ് 15 അടിയുള്ള പടുകൂറ്റാൻ കൊളാഷ് തയ്യാറക്കിയത്. പ്രൈമറി വിദ്യാലത്തിൽ നിർമ്മിച്ച ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കൊളാഷാണിത്.

ഇത് നാടിന് സമർപ്പിക്കുന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ കെ എൽ കവിത ഉദ്ഘാടനം ചെയ്തു. നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ കെ ഷീജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ എം ശിവകുമാർ, വാർഡ് കൗൺസിലർ സി സുചിത്ര, എ ഇ ഒ കുഞ്ഞിലക്ഷ്മി, ബിപിസി ഉണ്ണികൃഷ്ണൻ എൻ, ബി ആർ സി ട്രെയിനർ എം കൃഷ്ണമൂർത്തി, എംപിടിഎ പ്രസിഡന്റ് അജിത രഞ്ജിത്ത്, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിസന്റ് കണക്കമ്പാറ ബാബു, ഹെഡ്മിസ്ട്രസ്സ് ജി ബാർത്തലോമിനി, സ്റ്റാഫ് സെക്രട്ടറി വിജയകുമാർ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ നിർമ്മിച്ച കൊളാഷ് കാണാൻ നിരവധിപേരാണ് സ്കൂളിലെത്തിയത്.