കിഴക്കഞ്ചേരി: ഇളവംപാടം കറുപ്പംകുടത്ത് യുവാവ് വീടിനു തീയിട്ടു. സുനില്‍ (44) എന്നയാളാണ് സ്വന്തം വീടിനു തീയിട്ടത്. വീട്ടിനുള്ളിലെ സാധനങ്ങളും സ്കൂട്ടറും കത്തിനശിച്ചു. ഇന്നലെ രാവിലെ പത്തരയോടു കൂടിയാണ് സംഭവം. ഈ സമയം സുനിലിന്റെ ഭാര്യ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇയാള്‍ ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് ഇത്തരത്തില്‍ പ്രശ്നമുണ്ടാക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. മംഗലംഡാം പോലീസും, ഫയര്‍ ഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. വാര്‍പ്പ് വീടായതിനാല്‍ കൂടുതല്‍ അപകടം ഒഴിവായി.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു