നെന്മാറ: കാട്ടുപന്നി ആക്രമണത്തില്‍ സ്കൂള്‍ പ്രധാന അധ്യാപകന് പരിക്ക്. പോത്തുണ്ടി ഗവണ്മെന്റ് എല്‍പി സ്കൂള്‍ പ്രധാന അധ്യാപകന് വിനോദ് കുമാറിനാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സ്കൂളിലേക്ക് വരുന്ന വഴി പോത്തുണ്ടി മൃഗാശുപത്രിക്ക് സമീപം നെന്മാറ പോത്തുണ്ടി പ്രധാന പാതയില്‍ വച്ച് തൊട്ടടുത്തുള്ള പുഴയില്‍ നിന്നു കയറി വന്ന കാട്ടുപന്നി മോട്ടോര്‍ സൈക്കിളിനു നേരെ ചാടിവീണ് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയാണുണ്ടായത്.
സ്കൂളിലേക്ക് വരുമ്പോൾ ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവം. കാട്ടുപന്നിയുടെ ആക്രമണത്തില്‍ താഴെ വീണ പ്രധാനാധ്യാപകന് വാരിയെല്ലിനും തോളലിനും പൊട്ടലേറ്റിട്ടുണ്ട്. അപകടം കണ്ട പ്രദേശവാസികളാണ് അധ്യാപകനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വിനോദ് കുമാര്‍ നെന്മാറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മോട്ടോര്‍ സൈക്കിളിനും കേടുപാടുകള്‍ പറ്റി.
പോത്തുണ്ടി, നെല്ലിയാമ്പതി ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്കു കാട്ടുപന്നിയുടെ ആക്രമണം പതിവു സംഭവമായി മാറിയിരിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.