കാറിടിച്ച്‌ വീണ കാൽനടയാത്രക്കാരൻ ലോറി കയറി മരിച്ചു.

കുഴൽമന്ദം: ദേശീയപാതയിൽ കാറിടിച്ച് വീണ കാൽനടയാത്രക്കാരൻ ലോറി കയറി മരിച്ചു.

കുഴൽമന്ദം മന്ദിരാട് വീട്ടിൽ വേലായുധനാണ് (65) മരിച്ചത്. ദേശീയപാത കുളവൻമുക്ക് മേൽപ്പാലത്തിന്‌ സമീപം ചൊവ്വാഴ്ച രാത്രി 8.15-നായിരുന്നു സംഭവം.

വീട്ടിലേക്ക് വരാനായി വേലായുധൻ പാത മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ തൃശ്ശൂരിൽനിന്ന് പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ഇടിച്ചത്. റോഡിൽ വീണതിനിടെ പിന്നാലെ വന്ന ലോറി ശരീരത്തിൽ കയറി സംഭവസ്ഥലത്ത് മരിച്ചു.

പിന്നാലെ വന്ന മറ്റ് ചില വാഹനങ്ങളും മൃതദേഹത്തിലൂടെ കയറിയിറങ്ങി. ഹൈവേ പോലീസ് എസ്.ഐ. സി. പ്രദീപ്കുമാർ, എ.എസ്.ഐ. ടി. സുരേഷ്, സി.പി.ഒ.മാരായ സി.എം. ദേവദാസ്, മുഹമ്മദ് ഫാസിൽ എന്നിവരെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കുഴൽമന്ദം പോലീസ് കേസെടുത്തു.

ഭാര്യ: ദേവു. മക്കൾ: രാജേഷ്, സതീഷ്, സുരേഷ്, ശശികല. മരുമക്കൾ: അനുപ്രിയ, രാജേഷ്. സംസ്കാരം ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow