നെന്മാറ: ഛത്തീസ്ഗഡിലെ ബിജാപുർ ജില്ലയിൽ സിആർപിഎഫ് ജവാൻ സ്വയം വെടിവച്ചു മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. തിരുവഴിയാട് ഇടപ്പാടം മാണിക്യന്റെ മകൻ വിനു (37) ആണു മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുള്ള ബിജാപുർ ജില്ലയിലെ സിആർപിഎഫ് 85-ാം ബറ്റാലിയൻ അംഗമാണു വിനു. മൂന്നു ദിവസം മുമ്പാണു അവധി കഴിഞ്ഞു നാട്ടിൽ നിന്നു പോയത്. ഡ്യൂട്ടിക്ക് ഹാജരാകുന്നതിനു മുമ്പ് വിനു ബാരക്കിനുള്ളിൽ കയറി സർവീസ് റൈഫിൾ ഉപയോഗിച്ചു സ്വയം വെടിവയ്ക്കുകയായിരുന്നു എന്നാണു വിവരം. മരണകാരണമറിയാൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അമ്മ: വത്സല.
ഭാര്യ: റോഷ്‌ന.
മക്കൾ: ദിയ, യദു.
സഹോദരി: മിനിമോൾ.

Similar News
പറശ്ശേരി പൂപ്പറമ്പ് വീട്ടിൽ ആറു നിര്യതനായി
ഒടുകൂർ പൊറ്റയിൽ വീട്ടിൽ പരേതനായ അബ്ദുൾ മുത്തലിഫ് ഭാര്യ ബീപാത്തുമ്മ നിര്യാതയായി
ആലത്തൂർ ഇരട്ടക്കുളത്ത് വാഹന അപകടത്തിൽ മംഗലംഡാം പൈതല സ്വദേശി മരിച്ചു.