കിഴക്കഞ്ചേരി: കിഴക്കഞ്ചേരി ജി.എച്ച്.എസ്.എസ് എന്‍.എസ്.എസ് യൂണിറ്റ്, സൗഹൃദ ക്ലബ് വിദ്യാര്‍ത്ഥികള്‍ കവിളുപാറ ആദിവാസി കോളനി സന്ദര്‍ശിച്ചു. ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗം വാര്‍ഡംഗം രേഷ്മ അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഷെറീന അദ്ധ്യക്ഷയായി. ഊരു മൂപ്പന് ആര്.കൃഷ്ണന്, മംഗലംഡാം സ്റ്റേഷനിലെ സി.പി.ഒ.മാരായ ജിതേഷ്, സജ്ന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സി.സരിന്, ഷെറീന, സ്നേഹ പ്രസംഗിച്ചു. 35 കുടുംബങ്ങള്‍ക്ക് വളണ്ടിയര്‍മാര്‍ ശേഖരിച്ച വസ്ത്രങ്ങളും നിര്‍മ്മിച്ച സോപ്പുകളും വിതരണം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഊരുമൂപ്പനൊപ്പം കാട് ചുറ്റിക്കണ്ടു.
ഊരറിയാന്‍ കാടറിയാന്‍ കാനനയാത്ര നടത്തി കിഴക്കഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.