വടക്കഞ്ചേരി: വേനൽ കടുത്തതോടെ മംഗലംഡാം ഉൾപ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പ് താഴ്ന്നു. 71. 71 മീറ്ററാണ് മംഗലംഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഇനി ഏകദേശം 18 ദിവസത്തേക്ക് കൃഷിക്ക് വിടാനുള്ള വെള്ളം ഉണ്ടാകുമെന്ന് ഇറിഗേഷൻ എ.ഇ ലെസ്ലി പറഞ്ഞു. അടുത്ത ദിവസങ്ങളിൽ വീണ്ടും കനാലുകളിലേക്ക് വെള്ളം വിടുന്നുണ്ട്. യഥാസമയം കൃഷിയിറക്കിയവർക്ക് ഉണക്കം കൂടാതെ രണ്ടാംവിള കൊയ്തെടുക്കാനാകും.എന്നാൽ ഏകീകൃത കൃഷിയിറക്കൽ ഇപ്പോഴും പല പാടശേഖരങ്ങളിലും ഇല്ലാത്തത് ജലസേചനത്തിന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. 120 ദിവസം മൂപ്പുള്ള നെല്ലിനം കഴിഞ്ഞമാസം മാത്രം നടീൽ നടത്തിയിട്ടുള്ള പാടങ്ങളുമുണ്ട്. ഇവിടെക്കെല്ലാം കൊയ്ത്തുവരെ വെള്ളം എത്തിക്കുക പ്രായോഗികമല്ല. ഒരു പാടശേഖരത്തിൽ ഒരേസമയം കൃഷിയിറക്കാൻ കൃഷിവകുപ്പും കുറച്ചുകൂടി ജാഗ്രത കാണിക്കണമെന്ന വിലയിരുത്തലുമുണ്ട്.കനാലുകളിലെ ചോർച്ചക്കൊപ്പം സ്ളൂയിസുകൾ തകർന്നുള്ള ജലനഷ്ടവും പലഭാഗത്തുമുണ്ട്. ഇതിനാൽ കരിപ്പാലി, മംഗലംപുഴകളിൽ ഇപ്പോഴും ഒഴുക്ക് നിലച്ചിട്ടില്ല. പോത്തുണ്ടി ഡാമിലെ കനാലുകളിൽ നിന്നുള്ള ചോർച്ചയെ തുടർന്ന് കരിപ്പാലി പുഴ പരന്നൊഴുകുന്ന സ്ഥിതിയാണ്.നെൽകൃഷി ചെയ്യുന്ന സ്ഥലങ്ങൾ നന്നേ കുറഞ്ഞു വരുന്നതും കൃഷി പ്രോത്സാഹനങ്ങളില്ലാത്തതുമെല്ലാം കൃഷികളിൽനിന്നും പിന്മാറാൻ കർഷകരെ പ്രേരിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. പുഴകളിലെ തടയണകളെല്ലാം തകർന്നു കിടക്കുന്നതിനാൽ ഡാമുകളിലെ വെള്ളം വറ്റിയാൽ പുഴകളും വരളും. ഇതുവഴി കിണർ ഉൾപ്പെടെയുള്ള ജലസ്രോതസുകളിലെ ജലനിരപ്പും താഴും.
വേനൽ കടുത്തു; ജലനിരപ്പ് താഴ്ന്ന് ഡാമുകളും മറ്റു ജലസ്രോതസുകളും

Similar News
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.
മുറിക്കുള്ളിൽ കുടുങ്ങിയ കുഞ്ഞിനെ രക്ഷിച്ചു.