യു എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാവാന്‍ മലയാളിയും മത്സരിക്കുമോ? പാലക്കാട് വേരുകളുള്ള വിവേക് രാമസ്വാമി മത്സരിച്ചേക്കുമെന്ന ട്വീറ്റ് ചര്‍ച്ചയാകുന്നു.

പാലക്കാട്: 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയും രംഗത്തിറങ്ങുമോ? റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടിയുള്ള മത്സരത്തില്‍ അമേരിക്കയിലെ മലയാളിയായ കോടീശ്വരന്‍ ഇറങ്ങിയേക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവമാകുന്നത്. യുഎസ് നിക്ഷേപകനായ ബില്‍ അക്മാന്റെ ട്വീറ്റാണ് ഈ ചര്‍ച്ചയ്ക്കു കാരണം. പാലക്കാട് വേരുകളുള്ള യുഎസിലെ പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ വിവേക് രാമസ്വാമി മത്സരത്തില്‍ ഉണ്ടാകുമെന്നാണു ട്വീറ്റിലുള്ളത്. എന്നാല്‍ വിവേക് രാമസ്വാമി ഇതേക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ റോവന്റ് സയന്‍സ് സ്ഥാപകനും സ്‌ട്രൈവ് അസറ്റ് മാനേജ്‌മെന്റ് സഹസ്ഥാപകനുമായ വിവേക് യുഎസിലാണു ജനിച്ചുവളര്‍ന്നത്. ഏഴ് വര്‍ഷം മുന്‍പ് കേരളത്തിലെത്തിയിരുന്നു. എന്തായാലും അമേരിക്കയുടെ തിരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ മലയാളിയുടെ പേരും ഉയര്‍ന്നു കേട്ടതോടെ ഇന്ത്യയിലും അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്.റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാകാന്‍ രംഗത്തുള്ള ഡോണള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച്‌ രംഗത്തെത്തിയിരിക്കുന്നത് ഇന്ത്യന്‍ വംശജയായ നിക്കി ഹാലിയാണ്. നിക്കി കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരുന്നു. ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ്, മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്, മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ തുടങ്ങിയവരും രംഗത്തുണ്ട്. ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പുകള്‍ക്കു ശേഷമാണു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക.പാലക്കാട് വടക്കഞ്ചേരി ബാലവിഹാറില്‍ സി.ആര്‍.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛന്‍. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഒന്നരമാസം മുന്‍പു പാലക്കാട് എത്തിയിരുന്നു. ഇന്ത്യന്‍ വംശജയായ ഡോ.അപൂര്‍വ തിവാരിയാണു വിവേകിന്റെ ഭാര്യ. സഹോദരന്‍ ശങ്കര്‍ രാമസ്വാമിക്കും യുഎസില്‍ ബിസിനസാണ്.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow