പാലക്കാട്: കാട്ടുപോത്തിനെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പാലക്കാട് കല്ലടിക്കോട് സ്വദേശികളായ ഫൈസല്‍, പാങ്ങ് സ്വദേശി സുരേഷ് എന്നിവരാണ് മണ്ണാര്‍ക്കാട് റേഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പതിനഞ്ച് പ്രതികളുള്ള കേസില്‍ മൂന്നുപേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നു വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 2022 നവംബര്‍ ഏഴിനാണ് മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ വന്യമൃഗവേട്ട നടന്നത്.
കാട്ടുപോത്തിനെ ചെറുമല ഭാഗത്ത് വെച്ച് സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു. തുടര്‍ന്ന് ഇറച്ചിയാക്കി വാഹനങ്ങളില്‍ കയറ്റി കല്ലടിക്കോട്, പെരിന്തല്‍മണ്ണ, ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് കൊണ്ടുപോയി. ഒരു കാറും, രണ്ട് ഓട്ടോറിക്ഷകളും, പാചകം ചെയ്തതും, അല്ലാത്തതുമായ ഇറച്ചിയും നേരത്തെ പിടിച്ചെടുത്തിരുന്നു.
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.