മംഗലംഡാം ചിറ്റടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു.

മംഗലംഡാം: ചിറ്റടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. നേർച്ചപ്പാറ പനംപൊറ്റയിൽ ബാബു (52), വീഴ്ലി സജി (48) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ചിറ്റടിക്കു സമീപം വളയലിൽ ഇന്നലെ ഉച്ചക്ക് 2.30 ഓടെയായിരുന്നു അപകടം നടന്നത്. റോഡിൽ നിരപ്പു വ്യത്യാസമുള്ള ഭാഗത്ത് നിന്ന് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞതാണെന്ന് ഡ്രൈവർ ബാബു പറഞ്ഞു. മംഗലംഡാം-മുടപ്പല്ലൂർ റോഡിൽ അമിതഭാരവുമായി വാഹനങ്ങളുടെ തുടർച്ചയായുള്ള ഓട്ടം മൂലം റോഡ് പല ഭാഗത്തും തകർന്ന് കിടക്കുകയാണ്. ഇത് മൂലം അപകടങ്ങളും പതിവാകുകയാണ്.