January 15, 2026

മംഗലംഡാമിൽ 6 മാസം ഗര്‍ഭിണിയായിരുന്ന ആദിവാസി യുവതി ഉള്‍ക്കാടിനുള്ളില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു.

മംഗലംഡാം: മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിൽ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുട്ടി മരിച്ചു. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെയായിരുന്നു മരണം സംഭവിച്ചത്. വെള്ളം കിട്ടാത്തതിനാലാണ് കാടിനകത്ത് പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞിരുന്നത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.