മംഗലംഡാം : ഒടുകുർ ശിവൻ കോവിലിന് സമീപത്തെ മരത്തിന് തീപിടിച്ചത് ജനങ്ങളിൽ പരിഭ്രാന്തി പരത്തി,. രാത്രി മരത്തിൽ തീ പടരുന്നത് ശ്രെദ്ധയിൽപെട്ട നാട്ടുകാർ തീ അണക്കുന്നതിന് ശ്രമം നടത്തിയെങ്കിലും മരത്തിനു ചുറ്റുഭാഗത്തുമുള്ള തീ മാത്രമാണ് അണക്കുവാൻ കഴിഞ്ഞത് എന്നാൽ ഇതിനോടകം ആൽ മരത്തിന്റെ വേരുകളാൽ ചുറ്റപ്പെട്ട മരത്തിന്റെ തടിക്ക് അകത്തേക്ക് തീ പടർന്നത് ജനങ്ങളിൽ ആശങ്കയുളവാക്കി.
തുടർന്ന്
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടന്ന് രാത്രി പത്തുമണിയോടെ വടക്കഞ്ചേരി അഗ്നിശമന സേന സ്ഥലത്തെതി തീ അണച്ചു,
മംഗലംഡാം പോലീസ് സ്ഥലം സന്ദർശിച്ചു,
ഓടുകർ ശിവൻകോവിലിനും വടക്കേ കളത്തിനും ഇടയിൽ ഉള്ള വളവിൽ പ്രധാന പാതയോട് ചേർന്ന് നിൽക്കുന്ന മരത്തിലാണ് തീ പിടിച്ചത് . റോഡിനു സമീപം ചപ്പ് ചവറുകൾ കൂട്ടിയിട്ട് കത്തിച്ചതിൽ നിന്നും തീ പടർന്നു കയറിയതാവം എന്നാണ് പ്രാഥമിക നിഗമനം,
.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.