മംഗലംഡാം: ഒലിംകടവ് മംഗലഗിരി സെന്റ് മേരീസ് എല്‍.പി. സ്കൂള്‍ വാര്‍ഷികവും, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ഇരട്ട സഹോദരിമാരില്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഡാനി, അധ്യാപിക സിസ്റ്റര്‍ സാനി എന്നിവര്‍ക്കുള്ള യാത്രയയപ്പ് ശ്രദ്ധേയമായി. വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍. രമേഷ് വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ മാനേജര്‍ ഫാ. ബിനു ഉറുമ്പില്‍കരോട്ട് അധ്യക്ഷത വഹിച്ചു. പൊന്നാട അണിയിക്കല്‍, മൊമെന്റോ സമര്‍പ്പണം, ഫോട്ടോ അനാച്ഛാദനം, മംഗളപത്ര സമര്‍പ്പണം, ഉപഹാര സമര്‍പ്പണം എന്നിവ നടന്നു. വാര്‍ഡ് മെമ്പര്‍ പി.ജെ.മോളി, പിടിഎ പ്രസിഡന്റ് ജോബി സ്റ്റീഫന്‍, സെന്റ് ജോസഫ് സന്യാസ സമൂഹം കൗണ്‍സിലര്‍ സിസ്റ്റര്‍ സയന, സ്റ്റെല്ല തോമസ്, സിസ്റ്റര്‍ സാനി, എന്‍. ഷീജ, എ. അന്‍ഷിദ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി.
Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില്‍ വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര്‍ -പാലക്കാട് ദേശീയപാതയില്‍ പതിനഞ്ചിടത്ത് നിര്‍മാണപ്രവൃത്തികള്‍