മംഗലംഡാം: മംഗലം റിസർവോയറിൽ നിർത്തിയിട്ടിരുന്ന ഡ്രെഡ്ജറിൽ നിന്നും രണ്ട് ബാറ്ററി, 30 ലിറ്റർ ഡീസൽ, ടൂൾ സെറ്റ് എന്നിവ ഇന്നലെ രാത്രിയിൽ മോഷണം പോയതായി പരാതി. ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു എന്ന് ഡ്രഡ്ജറിന്റെ ഫോർമാൻ ഷിജു വി നായർ മംഗലംഡാം മീഡിയയോട് പറഞ്ഞു. ഇതിന് മുൻപും മംഗലംഡാം ഇറിഗേഷൻ വകുപ്പിന്റെ തെരുവ് വിളക്കിലെ ചെമ്പു കമ്പിയും മറ്റും മോഷണം പോയതായി അസിസ്റ്റന്റ് എൻജിനീയർ പരാതി കൊടുത്തിരുന്നു. അതിനു ശേഷം അധികം താമസിയാതെ ആണ് ഇന്നലെ രാത്രിയിൽ ഈ മോഷണം നടന്നത്. ഡ്രഡ്ജറിന്റെ ഫോർമാന്റെ പരാതിയിൽ മംഗലംഡാം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മംഗലംഡാം മേഖലയിൽ വ്യാപക മോഷണം.

Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.