January 16, 2026

വടക്കഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ മോഷണം; ലോക്കർ കവർന്നു.

വടക്കഞ്ചേരി: വടക്കഞ്ചേരി ബസ്സ്റ്റാൻ്റിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. ഷട്ടർ തകർത്ത് അകത്ത് കടന്ന മോഷ്ടാക്കൾ ലോക്കറിൽ സൂക്ഷിച്ച 3, 29, 365 രൂപയാണ് കവർന്നത്. മാനേജരുടെ ക്യാബിനിൽ സൂക്ഷിച്ച ലോക്കർ മോഷ്ട്ടാക്കൾ എടുത്ത് കൊണ്ട് പോവുകയായിരുന്നു. രാവിലെ കട തുറക്കാൻ എത്തിയ മാനേജർ ഷട്ടറിന്റെ ക്ലാമ്പ് മുറിച്ചു മാറ്റിയ നിലയിൽ കണ്ടതിനെ തുടർന്ന് വടക്കഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വടക്കഞ്ചേരി പൊലീസും, ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ദരും സ്ഥലതെത്തി പരിശോധന നടത്തി.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow