നെന്മാറ: തിരക്കേറിയ വല്ലങ്ങി ടൗണിൽ അഴുക്കുചാൽ പൊളിച്ചിട്ട് ഒരു മാസം. അഴുക്കുചാലുകൾ റോഡിനെ കുറുകെ കടക്കുന്ന ഭാഗത്തുള്ള കലുങ്കാണ് പൊളിച്ചിട്ടത്. റോഡിന്റെ പകുതി വീത വരുന്ന ഭാഗം വരെ പൊളിച്ചു മാറ്റി റോഡിന് ഇരുവശത്തും കലുങ്കിന് ഉൾവശത്ത് അടിഞ്ഞുകൂടിയ അഴുക്കുചാൽ മാലിന്യ അവശിഷ്ടങ്ങളും കോരി കൂട്ടിയിട്ടിരിക്കുകയാണ്. കൂടാതെ കലുങ്കിൽ നിന്നും പൊളിച്ചു മാറ്റിയ പഴയ സ്ളാബുകളും റോഡിന്റെ വശത്തായി കൂട്ടിയിട്ടത് നടപ്പാത മുടങ്ങിയതോടെ കാൽനടയാത്രക്കാർക്കും ബുദ്ധിമുട്ടായി. റോഡിന്റെ നടുവിലായി രണ്ടു ബാരലുകൾ നിരത്തി കയർകെട്ടി മുന്നറിയിപ്പ് നൽകി ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. രാത്രി വരുന്ന വാഹനങ്ങളാണ് റോഡിലെ മാലിന്യ കൂമ്പാരം കണ്ട് കൂടുതൽ അപകടത്തിൽപ്പെടുന്നത്. ഏറ്റവും കൂടുതൽ വ്യാപാരസ്ഥാപനങ്ങളുള്ളതും തിരക്കേറിയതുമായ വല്ലങ്ങി ടൗണിലെ പ്രധാന റോഡിൽ ഇതോടെ വാഹനങ്ങൾ ഇരുവശത്തേക്കും കടക്കാൻ ഊഴം കാത്ത് നിൽക്കേണ്ട സ്ഥിതിയായി.
നെന്മാറ വല്ലങ്ങി വേല അടുത്തതോടെ ടൗണിലും പരിസരത്തും തിരക്ക് കൂടിയതും. സ്ഥാപനങ്ങളിലേക്ക് ചരക്കുമായി എത്തുന്ന ലോറികൾ പാർക്ക് ചെയ്യേണ്ടതിനാലും ബസ് ഉൾപ്പെടെയുള്ള വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്. കലുങ്കിന് മുൻവശത്തായുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ഉപഭോക്താക്കൾക്ക് വരാനും പോകാനും താൽക്കാലിക സൗകര്യം ഏർപ്പെടുത്താത്തതും ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട് . പൊതുമരാമത്ത് നിരത്ത് വിഭാഗം ഓഫീസിൽ നിരന്തരം പരാതിപ്പെട്ടിട്ടും കലുങ്ക് പുതുക്കിപ്പണിയുന്നതിനൊ പൊളിഞ്ഞ സ്ലാബുകൾക്ക് പകരം പുതിയ സ്ലാബുകൾ സ്ഥാപിക്കാനോ ടൗണിലെത്തിയവർ പരാതിപ്പെടുന്നു. കലുങ്ക് പൊളിച്ചിട്ടെങ്കിലിം കലുങ്കിലൂടെ അഴുക്ക് വെള്ളമോ മാലിന്യമോ ഒഴുകിപ്പോകുന്നതിനുള്ള സംവിധാനം വേർപ്പെടുത്താതിരുന്നത് പ്രദേശത്ത് ദുർഗന്ധം പടരുന്നതിനും കൊതുക് ശല്യത്തിനും കാരണമായി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.