മംഗലംഡാം: മംഗലംഡാം പറശേരിയിൽ ഗൃഹനാഥനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി. പറശേരിയിൽ താമസിക്കുന്ന ഗോപകുമാറിനെയാണ് അഞ്ചുപേർ അടങ്ങുന്ന സംഘം ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വീട്ടിലേക്ക് ഇടിച്ചുകയറി ഭര്യക്ക് മുന്നിൽ ഇട്ട് മർദിച്ചത്. കമ്പിവടികൊണ്ട് അടിച്ചും കല്ല് കൊണ്ട് ഇടിച്ചുമായിരുന്നു ആക്രമണമെന്നും വീടിനുപുറത്തേക്ക് വലിച്ചിട്ട് അക്രമിച്ചതായും പരാതിയിൽ പറയുന്നു. വിക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.

ഗോപകുമാറിന്റെ പരാതിയെ തുടർന്ന് പറശേരി സ്വദേശികളായ. രമേഷ്, ഷെരിഫ്, അബ്‌ദുൾ കാദർ, എന്നിവർക്ക് എതിരെയും പുന്നപാടം സ്വദേശി പ്രതീഷിനെതിരെയും കണ്ടാൽ തിരിച്ചറിയുന്ന മറ്റൊരാൾക്ക് എതിരെയും മംഗലംഡാം പോലീസ് കേസ് എടുത്തു.ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ പാലക്കാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.