അഗളി ∙ അട്ടപ്പാടിയിൽ വനത്തിൽ മ്ലാവുകളെ വെടിവച്ചു കൊന്നു മാംസം വിൽപന നടത്തുന്ന സംഘത്തിലെ ഒരാളെ വനപാലകർ പിടികൂടി. 150 കിലോഗ്രാം മാംസവും രണ്ടു മ്ലാവുകളുടെ തലയും അവശിഷ്ടങ്ങളും കണ്ടെടുത്തു. അഗളി റേഞ്ചിലെ ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരടിമല കക്കണാംപാറ വനത്തിലാണ് ഇന്നലെ വനപാലകർ വേട്ടസംഘത്തെ കണ്ടത്. കള്ളമല സ്വദേശി റെജി മാത്യുവിനെ പിടികൂടി. കൂടെയുണ്ടായിരുന്ന 5 പേർ തോക്കുകളുമായി ഓടി രക്ഷപ്പെട്ടു. സംഘം ഉപേക്ഷിച്ച നിലയിൽ 5 ചാക്കുകളിൽ 150 കിലോഗ്രാം മ്ലാവിന്റെ മാംസവും രണ്ടു തലകളും മറ്റ് അവശിഷ്ടങ്ങളും കണ്ടെത്തി. നേരത്തെ കക്കണാംപാറ പരിസരത്തു നിന്നു മ്ലാവിന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തിയതിനെത്തുടർന്ന് വനപാലകർ നിരീക്ഷണം ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണത്തിൽ ലഭിച്ച സൂചനകളാണ് സംഘത്തെ കണ്ടെത്താൻ സഹായകമായത്. ഓടിപ്പോയ പ്രതികൾക്കു വേണ്ടി അന്വേഷണം ശക്തമാക്കിയതായി അഗളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി.സുമേഷ് പറഞ്ഞു.
https://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj


Similar News
ആലത്തൂരില്‍ ഒറ്റയ്ക്ക് ഷെഡില്‍ കഴിയുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമം; ബിജെപി പ്രവര്‍ത്തകനെതിരെ കേസ്
കാറിൽ കടത്തിക്കൊണ്ടുവന്ന 22.794 ഗ്രാം മെത്താഫെറ്റമിനുമായി വാണിയമ്പാറ സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ
ഉറങ്ങിക്കിടന്ന സ്തീയുടെ കഴുത്തിൽ നിന്നും സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രതിക്ക് ഒരു വർഷം കഠിനതടവും, 10000 രൂപ പിഴയും.