നെന്മാറ: ജനവാസ മേഖലയില്‍ പ്രവര്‍ത്തനം നിറുത്തിയ കരിങ്കല്‍ ക്വാറിയില്‍ കക്കൂസ് മാലിന്യം നിര്‍മ്മാര്‍ജ്ജന പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം.അയിലൂര്‍ ചക്രായിലെ പഴയ കരിങ്കല്‍ ക്വാറിയും പരിസരവും കേന്ദ്രീകരിച്ചാണ് പ്ലാന്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്.ജില്ലാ ശുചിത്വ മിഷന് ഇത് സംബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ കളക്ടറേറ്റില്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം ചേര്‍ന്നിരുന്നു. കുത്തനൂര്‍, അയിലൂര്‍, കാരാകുറുശി, തൃത്താല, പഞ്ചായത്തുകളിലാണ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ശുചിത്വ മിഷന് മേധാവികളും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദര്‍ശിച്ച് സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നടപടി ആരംഭിച്ചു.അയിലൂര്‍ പഞ്ചായത്തില്‍ ഭരണസമിതി ഇക്കാര്യം രഹസ്യമാക്കി വെച്ച് കഴിഞ്ഞ ദിവസമാണ് ബോര്‍ഡ് യോഗത്തില്‍ കാര്യം അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പ് മറികടന്ന് ജനവാസ മേഖലയില്‍ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാന്‍ അനുമതിയും നല്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് താമസിക്കുന്ന വാര്‍ഡും ആയതിനാല്‍ മറ്റ് അംഗങ്ങളെ ഇക്കാര്യം അറിയിച്ചിരുന്നില്ല. ജനവാസ മേഖലയ്ക്കും കുടിവെള്ള സ്രോതസുകള്‍ക്കും സമീപമുള്ള പ്ലാന്റ് നിര്‍മ്മാണത്തില്‍ എതിര്‍പ്പുമായി പ്രദേശവാസികള്‍ രംഗത്തെത്തി. പ്രതിപക്ഷത്തെ യു.ഡി.എഫ് അംഗങ്ങളായ എം.പത്മഗിരീശന്‍, എസ്.വിനോദ്, സോബി ബെന്നി, കെ.എ.മുഹമ്മദ് കുട്ടി, മിസ്രിയ ഹാരിസ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
https://chat.whatsapp.com/KbOOnCuV0GvBDfVHBDIcxj
Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.