കുഴല്‍മന്ദം: വീട്ടമ്മ തലക്കടിയേറ്റ് രക്തംവാര്‍ന്നുമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.വടക്കഞ്ചേരി മേരിഗിരി ചുവട്ടുപാടം സുരേന്ദ്രനാണ് (52) അറസ്റ്റിലായത്. ഇയാളെ ശനിയാഴ്ച പാലക്കാട് ജുഡീഷ്യന്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ബുധനാഴ്ചരാത്രിയാണ് തേങ്കുറിശ്ശി കോട്ടപ്പള്ള തെക്കേക്കര വീട്ടില്‍ ഉഷയെ (46) വീടിന്റെ അടുക്കളയില്‍ തലയ്ക്കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കുഴല്‍മന്ദം പോലീസ് കണ്ടെത്തിയത്. പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലിരിക്കേ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കൊലപാതക കാരണം സ്ഥലവില്പ്പനശ്രമവും വിവാഹമോചന നീക്കവുംഉഷയോട് സുരേന്ദ്രന് പകതോന്നാന്‍ കാരണം തന്റെകൂടി പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലം ഉഷ വില്ക്കാന് ശ്രമിച്ചതും വിവാഹബന്ധം വേര്‍പെടുത്താന്‍ വക്കീലിനെ സമീപിച്ച കാര്യം അറിഞ്ഞതും മൂലമാണെന്ന് പോലീസ് പറഞ്ഞു. ഒന്നരവര്‍ഷംമുമ്ബാണ് വടക്കഞ്ചേരി മുടപ്പല്ലൂര്‍ ചക്കാന്തറ സ്വദേശി ഉഷയും സുഹൃത്ത് കണ്ണമ്പ്ര സ്വദേശിയും ചേര്‍ന്ന് കോട്ടപ്പള്ള തെക്കേക്കരയില്‍ വീട് ഉള്‍പ്പെടെ 63 സെന്റ് സ്ഥലം വാങ്ങിയത്. സുരേന്ദ്രന്റെ മുടപ്പല്ലൂരിലെ വീതം വിറ്റുകിട്ടിയ പണം ഉള്‍പ്പെടെ ചേര്‍ത്താണ് സ്ഥലം വാങ്ങിയത്.സംസാരശേഷിയും കേള്‍വിശക്തിയും ഇല്ലാത്ത സുരേന്ദ്രന് എഴുത്തും വായനയും വശമില്ലെന്നകാര്യം പറഞ്ഞാണ് സ്ഥലംവാങ്ങിയപ്പോള്‍ പേര് ഉള്‍പ്പെടുത്താതിരുന്നത്. ഉഷയും സുരേന്ദ്രനും തെക്കേക്കരയില്‍ താമസമാക്കി. ഇവിടെ ഉഷയുടെ സുഹൃത്ത് വന്നുപോകുന്നത് സുരേന്ദ്രന് ചോദ്യംചെയ്തതോടെ കുടുംബപ്രശ്നമായി. ഇതിനിടെ ഉഷ സ്ഥലം വില്‍പ്പനയ്ക്കും വിവാഹമോചനത്തിനും ശ്രമവും തുടങ്ങി. അതൊക്കെ പകക്ക് ആക്കംകൂട്ടി.*കൊലപാതകം ഇങ്ങനെ*ഉഷയുമായി അകന്നുകഴിഞ്ഞിരുന്ന സുരേന്ദ്രന് മൂന്നുമാസത്തിനുശേഷം ബുധനാഴ്ച വൈകീട്ട് തെക്കേക്കരയിലെ വീട്ടിലെത്തി ഉഷയെ കണ്ടു. തന്റെ കൈവശമിരുന്ന കുറച്ച് ആഭരണം തിരികെ കൊടുത്തു. തുടര്‍ന്ന് തര്‍ക്കമുണ്ടായി. ഇതിനുശേഷം തിരിച്ചുപോയ സുരേന്ദ്രന് രാത്രി എട്ടിന് വീണ്ടുമെത്തി ഓടുപൊളിച്ച് ഉള്ളിലേക്കിറങ്ങി കൈയില്‍ കരുതിയ പനന്തടികൊണ്ട് ഉഷയുടെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫോണില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംഭവസ്ഥലത്ത് എത്തിയ കുഴല്‍മന്ദം പോലീസ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഉഷയെയാണ് കണ്ടത്. പോലീസ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൃത്യത്തിന് ശേഷം സുരേന്ദ്രന് വടക്കഞ്ചേരി മേരിഗിരിയിലെ താമസസ്ഥലത്തെത്തി വസ്ത്രം മാറിയ ശേഷം മകളുടെ പുതുശ്ശേരിയിലെ ഭര്‍തൃവീട്ടില്‍ എത്തി വ്യാഴാഴ്ച ഉഷയുടെ മൃതദേഹം കാണാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ ആദ്യം നിഷേധിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ സുരേന്ദ്രന് കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് വ്യക്തമാക്കി.
https://chat.whatsapp.com/KbOOnCuV0GGvBDfVHBDIcxj
Similar News
വടക്കഞ്ചേരിയില്‍ വിഷു തിരക്ക് മുതലെടുത്ത് മോഷണം; വധുവിൻ്റെ വസ്ത്രങ്ങളങ്ങിയ ബാഗ് മോഷ്ടിച്ച പ്രതി പിടിയിൽ.
കാരപൊറ്റ പട്ടികാളി അയ്യപ്പൻ കാവിൽ ക്ഷേത്രത്തിൽ മോഷണം.
പൊലീസിന് ആശ്വാസം, മൂന്ന് ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ മുത്തപ്പന്റെ വയറ്റില്‍ നിന്ന് തൊണ്ടിമുതല്‍ പുറത്തെത്തി.