January 15, 2026

അകംപാടത്ത് പുലിയിറങ്ങി:വളർത്തുനായയെ പിടിച്ചു.

നെന്മാറ: അകംപാടം ജനവാസമേഖലയിലിറങ്ങിയ പുലി വളർത്തുനായയെ പിടിച്ചു. അകംപാടത്ത്‌ സുധീഷിന്റെ വീട്ടിലെ വളർത്തുനായയെയാണ് പുലി പിടിച്ചുകൊണ്ടുപോയത്. നായയെ കാണാതായതിനെത്തുടർന്ന് അന്വേഷിക്കുന്നതിനിടയിൽ വീട്ടിലെ നിരീക്ഷണക്യാമറ പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയുടെ സാന്നിധ്യം കണ്ടത്.ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെ വീട്ടിലെത്തിയ പുലി നായയെകടിച്ചു കൊണ്ടുപോവുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. സ്ഥലത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനംവകുപ്പ് അധികൃതർ പറഞ്ഞു.പി. രഞ്ജിത്ത്, ഡി.ജെ. ഡെവിൻ, സുജിൻ എന്നിവരാണ് പരിശോധന നടത്തിയത്. പുലിയെ പിടികൂടാൻ നടപടിയെടുക്കണമെന്നും കൂടുകൾ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

THRISSUR GOLDEN
IMG-20211113-WA0002
previous arrow
next arrow