മംഗലം ഡാം: വണ്ടാഴിയില്‍ പീഡനത്തിനിരയായി പതിനാലു വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ ചെന്നൈയില്‍ നിന്നും പോലീസ് സംഘം അറസ്റ്റു ചെയ്തു.വണ്ടാഴി സികെ കുന്ന് പേഴുംക്കുറ അഫ്സല് (22) നെയാണ് വടക്കഞ്ചേരി സിഐ കെ.പി. ബെന്നി, മംഗലംഡാം എസ്ഐ ജമേഷ്, ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ്, എഎസ്ഐ അനന്തകൃഷ്ണന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സസീമ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.കോടതിയില്‍ ഹാജരാക്കി കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് സിഐ ബെന്നി പറഞ്ഞു. പോക്സോ കേസിനു പുറമെ തട്ടിക്കൊണ്ടു പോകലിനും ആത്മഹത്യാ പ്രേരണക്കും കേസെടുത്തിട്ടുണ്ട്. ചെന്നൈയില്‍ സുഹൃത്തിന്റെ സഹായത്തോടെ ചോളി എന്ന സ്ഥലത്താണ് യുവാവ് ഒളിവില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ 28നാണ് വീട്ടിലെ കിടപ്പുമുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വണ്ടാഴിയില്‍ പതിനാലുകാരി പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവം: പ്രതി പിടിയിൽ

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.