വി​ഷു വി​പ​ണി സജീവം

ആലത്തൂർ: വി​ഷു വി​പ​ണി​യി​ൽ കണി വെ​ള്ള​രി​യും മ​റ്റു പ​ച്ച​ക്ക​റി ഇ​ന​ങ്ങ​ളും പ​ഴ​ങ്ങ​ളു​മാ​യി ക​ട​ക​ളി​ലെ കാ​ഴ്ച​ക​ൾ മ​നോ​ഹ​രം. വേ​ന​ൽ​ചൂ​ട് വ​ക​വ​യ്ക്കാ​തെ പ​ച്ച​ക്ക​റി​ക​ളു​ടെ​യും പ​ഴ​ങ്ങ​ളു​ടെ​യും കൂ​ന്പാ​ര​ങ്ങ​ളാ​ണ് ക​ട​ക​ളി​ലെ​ല്ലാം.വാ​ഴ​പ്പ​ഴ​ങ്ങ​ളും മാ​ന്പ​ഴ ഇ​ന​ങ്ങ​ളും ച​ക്ക​പ്പ​ഴം, ക​ണി​ക്കൊ​ന്ന​പ്പൂ തു​ട​ങ്ങി മ​ല​യാ​ളി​യു​ടെ മ​റ്റൊ​രു മ​ഹോ​ത്സ​വ​മാ​യ വി​ഷു​വി​ന്‍റെ വ​ർ​ണ്ണ​ക്കാ​ഴ്ച​ക​ളാ​ണ് നി​റ​യെ.നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റെ​യു​ണ്ടെ​ന്ന് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും പ​ട​ക്ക ക​ട​ക​ൾ​ക്കും ഇ​ക്കു​റി​യും വ​ലി​യ കു​റ​വൊ​ന്നു​മി​ല്ല.​ തി​ര​ക്കേ​റി​യ വ​ഴി​ക​ളി​ലെ​ല്ലാം പ​ട​ക്ക​ക​ട​ക​ൾ നി​ര​ന്നി​ട്ടു​ണ്ട്.പ​ല വേ​ഷ​ത്തി​ലും വ​ർ​ണ്ണ​വൈ​വി​ധ്യ​ങ്ങ​ളി​ലും ശ​ബ്ദ​ഗാം​ഭീ​ര്യ​ത്തി​ലു​മു​ള്ള പ​ട​ക്ക ഇ​ന​ങ്ങ​ളു​ണ്ട്.ശി​വ​കാ​ശി പ​ട​ക്ക​ങ്ങ​ൾ ത​ന്നെ​യാ​ണ് ഇ​തി​ലെ​ല്ലാം മു​ന്നി​ൽ. അ​ധി​കൃ​ത​രു​ടെ ക​ണ്ണു​വെ​ട്ടി​ച്ചും മൗ​നാ​നു​വാ​ദ​ത്തോ​ടെ​യും നാ​ട്ടി​ൽ ത​ന്നെ ഉ​ണ്ടാ​ക്കു​ന്ന പ​ട​ക്ക​ങ്ങ​ളും വി​ല്പ​ന​യ്ക്ക് എ​ത്തു​ന്നു​ണ്ട്.തു​ണി​ക്ക​ട​ക​ളും സ​ജീ​വ​മാ​ണ്. വി​ഷു വി​പ​ണി ല​ക്ഷ്യം വ​ച്ച് പു​തി​യ തു​ണി ക​ട​ക​ളും തു​റ​ക്കു​ന്നു​ണ്ട്.