വടക്കഞ്ചേരിയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടി ഇടിച്ച് ഒരു മരണം.

വടക്കഞ്ചേരി : വടക്കഞ്ചേരി മംഗലം പാലത്തിനു സമീപം KSRTC ബസുകൾ ഇന്ന് വൈകുന്നേരം നാലുമണിയോടെ അപകടത്തിൽപെട്ടു,

തൃശൂരിൽ നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന KSRTC യുടെ മലബാറും പാലക്കാട് നിന്നും പാലായിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറുമാണ് അപകടത്തിൽ പെട്ടത്, ദേശിയപാതയിൽ നിന്നും ആമക്കുളം റോഡിലേക്ക് കേറുന്നവിടെയാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തിൽ മലബാറിന്റെ കണ്ടക്ടർ സീറ്റിൽ യാത്ര ചെയ്യുകയായിരുന്ന യാത്രകാരന്റെ ശിരസ് വിച്ഛേദിക്കപ്പെട്ടു.

മരണപെട്ട ആളെ നിലവിൽ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഫയർഫോഴ്‌സും പോലീസും സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിച്ചു.

THRISSUR GOLDEN
THRISSUR GOLDEN
IMG-20211113-WA0002
IMG-20211113-WA0002
previous arrow
next arrow