പാലക്കാട്: വാളയാറില്‍ ടാങ്കര്‍ ലോറിയില്‍ വാഹനമിടിച്ച് അപകടം. കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു വാഹനമിടിച്ചാണ് അപകടമുണ്ടായത്. വാഹനം ഇടിച്ചതിനെ തുടര്‍ന്ന് ടാങ്കര്‍ ലോറിക്ക് ചോര്‍ച്ചയുണ്ടായി. പാലക്കാട് വാളയാറിന് സമീപം വട്ടപ്പാറ ദേശീയ പാതയിലാണ് സംഭവം. കഞ്ചിക്കോട് നിന്ന് കോയമ്പത്തൂരിലേക്ക് വാതകവുമായി പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. സംഭവം അറിയിച്ചതിനെ തുടര്‍ന്ന് 4 സെറ്റ് ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി. ടാങ്കറിലുണ്ടായിരുന്ന വാതകം മുഴുവനും നിര്‍വീര്യമാക്കി. പാതയിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്തു .വാതക ചോര്‍ച്ച പൂര്‍ണ്ണമായും നിയന്ത്രണ വിധേയമാണെന്നും സംഭവത്തില്‍ അപകടാവസ്ഥയില്ലെന്നും ദേശീയ പാതയിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചുവെന്നും അധികൃതര്‍ അറിയിച്ചു.
വാളയാറില്‍ ടാങ്കര്‍ ലോറിയില്‍ വാഹനമിടിച്ച് അപകടം; വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്സൈഡ് ചോര്‍ന്നു.

Similar News
നീലിപ്പാറയിൽ കണ്ടെയ്നർ ലോറി ട്രാവലറിൽ ഇടിച്ച് അപകടം; 4 പേർക്ക് പരിക്ക്.
ദേശീയ പാത വഴുക്കുംപാറയിൽ വാഹനാപകടത്തിൽ കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം.
ബാലസുബ്രഹ്മണ്യന്റെ ഇളയ മകളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുത്ത് സ്കൂൾ മാനേജർ.