ആലത്തൂർ: ആലത്തൂര്‍ ഗ്രാമപഞ്ചായത്തിന് കീഴിലെ വനിതാ ഹോസ്റ്റല്‍ മേയ് ഒന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ജോലിക്കാര്‍ക്ക് മുന്‍തൂക്കം നല്‍കിയാണ് ആലത്തൂര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള ഹോസ്റ്റല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 12 മുറികളുള്ള ഹോസ്റ്റലില്‍ 24 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. 2013-14 സാമ്പത്തിക വര്‍ഷത്തില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പണി കഴിപ്പിച്ച കെട്ടിടം കോവിഡ് കാലഘട്ടത്തില്‍ കോവിഡ് സെന്ററായി പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കെട്ടിടത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാണ് തുറക്കുന്നത്. മുറികളിലേക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.
ഹോസ്റ്റലിന്റെ പ്രവര്‍ത്തനോദ്ഘാടനം ഹോസ്റ്റല്‍ പരിസരത്ത് കെ.ഡി. പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈനി അധ്യക്ഷയായി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, അംഗങ്ങള്‍, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.