മംഗലംഡാം: മംഗലംഡാം- മുടപ്പല്ലൂർ റോഡിൽ വാഹനഗതാഗതം ദുഷ്കരമായി. ഡാമിൽ നിന്നും മുടപ്പല്ലൂരിലേക്ക് പോകുന്പോൾ റോഡിന്റെ ഇടത് ഭാഗമാണ് കൂടുതൽ തകർന്നിട്ടുള്ളത്.ഇതിനാൽ വാഹനങ്ങളെല്ലാം വലത് ഭാഗം കയറി പോകും. ഇത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വലതുവശം കയറി പോകുന്നത് തെറ്റാണെന്ന് യാത്രികർക്ക് അറിയാമെങ്കിലും ഇടതുഭാഗത്ത് കൂടി വാഹനം ഓടിച്ചു പോകാൻ ബുദ്ധിമുട്ടായപ്പോഴാണ് പത്ത് കിലോമീറ്റർ വരുന്ന റോഡിന്റെ പല ഭാഗത്തും ഇപ്പോൾ ഒറ്റവരി വാഹന ഗതാഗതമായിട്ടുള്ളത്. വളവുകളിലാണ് അപകടങ്ങൾ പതിയിരിക്കുന്നത്.ഒടുകൂർ ഭാഗത്തും ചിറ്റടി കഐസ്ഇബിയുടെ സബ്സ്റ്റേഷൻ ഭാഗത്തുമാണ് റോഡിന് കൂടുതൽ പരിക്കുകൾ.ഭാരവാഹനങ്ങൾ പോകുന്പോൾ ടാറിംഗ് ഒന്നാകെ നിരങ്ങി നീങ്ങുന്ന സ്ഥിതിയാണ്. മഴക്കാലത്തിനു മുന്നെ റോഡ് നല്ല രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
മംഗലംഡാം-മുടപ്പല്ലൂർ റോഡിന്റെ ഇടതുവശം തകർന്നു ഗതാഗതം ദുഷ്കരം

Similar News
പ്രകൃതിയുടെ കരുതൽ: പാത്തിപ്പാറയിൽ പാറക്കുഴിയിലെ നീരുറവ ഒരിക്കലും വറ്റാറില്ല
പൊൻകണ്ടം പള്ളിയിലുണ്ട്, ഫ്രാൻസിസ് പാപ്പയുടെ അനുഗ്രഹവചനം
കാവശ്ശേരി ഓട്ടുപുര ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു വീടുകൾ കത്തിനശിച്ചു.