ആലത്തൂർ: മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സർക്കാർ സംവിധാനം ജനങ്ങളെ തേടി അവരിലേക്ക് ഇറങ്ങി ചെല്ലുകയാണ് താലൂക്ക്തല പരാതി പരിഹാര അദാലത്തുകളിലൂടെ എന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. ആലത്തൂർ ആലിയ മഹൽ ഓഡിറ്റോറിയത്തിൽ നടന്ന ആലത്തൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓൺലൈനായി ലഭിച്ച പരാതികൾ പരിശോധിച്ച് പരിഹാരം കാണുകയും ഇത് അവരെ നേരിട്ട് അറിയിക്കുകയും ചെയ്യുന്നതോടൊപ്പം നേരിട്ടും ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിച്ച് നിയമപരമായും സമയബന്ധിതമായും തീർപ്പാക്കുകയും ചെയ്യും. ഇത്തരത്തിൽ നിയമപരമായും, സാങ്കേതികമായും കുരുക്കുകളിൽ ഉൾപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുകയാണ് അദാലത്തുകളിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ്. അത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സർക്കാരിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ പരിശോധിച്ച് കാലതാമസമില്ലാതെ തീർപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ശേഷം എ.പി.എൽ റേഷൻ കാർഡുകൾ മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റിയ 31 പേരുടെ റേഷൻ കാർഡുകൾ മന്ത്രി കൈമാറി.

പരിപാടിയിൽ കെ.ഡി പ്രസേനൻ എം.എൽ.എ അധ്യക്ഷനായി. പി.പി സുമോദ് എം.എൽ.എ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ആലത്തൂർ, എരിമയൂർ, മേലാർകോട്, വടക്കഞ്ചേരി, കിക്കേഞ്ചേരി, വണ്ടാഴി, പുതുക്കോട്, കണ്ണമ്പ്ര, കാവശ്ശേരി, തരൂർ, കുഴൽമന്ദം, തേങ്കുറിശ്ശി, കോട്ടായി, മാത്തൂർ, പെരിങ്ങോട്ടുകുറിശ്ശി, കുത്തനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.ഷൈനി, എ. പ്രേമകുമാർ, ടി. വത്സല, ലിസി സുരേഷ്, കവിത മാധവൻ, കെ.എൽ രമേഷ്, ഐ. ഹസീന, എം. സുമതി, സി. രമേഷ്കുമാർ, ഇ. രമണി, മിനി നാരായണൻ, ഭാർഗവൻ, എ. സതീഷ്, പ്രവിത മുരളീധരൻ, കേരളകുമാരി, ജില്ലാ കലക്ടർ ഡോ. സി. ചിത്ര, റവന്യൂ ഡിവിഷണൽ ഓഫീസർ ഡി. അമൃതവല്ലി, എ.ഡി.എം കെ. മണികണ്ഠൻ, അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Similar News
നാലുചക്ര ഓട്ടോറിക്ഷകളുടെ സൗജന്യം പിൻവലിച്ചു
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.