വണ്ടാഴി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ മദ്യ ലഹരിയിൽ യുവാവിന്റെ വിളയാട്ടം.

വണ്ടാഴി: സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തി അസഭ്യം പറഞ്ഞ യുവാവിനെ പോലീസിൽ ഏൽപ്പിച്ചു. ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ വണ്ടാഴി സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിയ മുടപ്പല്ലൂർ പന്തപറമ്പ് സ്വദേശിയായ രാജേഷ് (35) നഴ്സ് മാരോടും സ്റ്റാഫിനോടും മദ്യലഹരിയിൽ അപമര്യാദയായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തത്. അതിന് ശേഷം സമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ നിന്നും പുറത്ത് ഇറങ്ങിയ യുവാവ് പുറത്തു നിന്ന നാട്ടുകാരെയും അസഭ്യം പറഞ്ഞു. നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് മംഗലംഡാം പോലീസ് സ്ഥലത്തെത്തി യുവാവിന്റെ പേരിൽ കേസെടുത്തു.