മംഗലംഡാം: ക്യാൻസർ രോഗം മൂലം ദുരിതമനുഭവിക്കുന്ന രോഗികൾക്ക് മുടി മുറിച്ചു നൽകി മാതൃകയായിരിക്കുകയാണ് അനന്യ എന്ന ഈ കൊച്ചു മിടുക്കി. കല്ലാനക്കര ചൂരക്കോട് വീട്ടിൽ ശ്രീരാജ്, രമ്യ ദമ്പതികളുടെ മകളാണ് അനന്യ. മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. അനന്യക്ക് ഒപ്പം അമ്മ രമ്യയും ക്യാൻസർ രോഗികൾക്ക് മുടി മുറിച്ചു നൽകി. യാതൊരു പ്രതിഫലവും വാങ്ങാതെയാണ് മംഗലംഡാം രാഗിൻ ജെൻസ് ബ്യൂട്ടിപാർലറിലെ അജിത് കുമാർ മുടി മുറിച്ചു നൽകിയത്.


Similar News
വടക്കഞ്ചേരിയിൽ അര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
നെന്മാറ–ഒലിപ്പാറ പാത നവീകരണം; ടാറിംഗ് തകൃതിയിൽ
ലൂർദ് മാതാ സ്കൂളിൽ 63-ാം വാർഷികാഘോഷവും അധ്യാപക രക്ഷാകർതൃദിനവും യാത്രയയപ്പ് സമ്മേളനവും നടന്നു