വടക്കഞ്ചേരിയിൽ ഇടിമിന്നലേറ്റ് പശു ചത്തു

വടക്കഞ്ചേരി : തിങ്കളാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിൻ്റെ പറമ്പിൽ കെട്ടിയിട്ടിരുന്ന പശു മരിച്ചു .മഞ്ഞപ്ര ചിറ കെ വി മണിയുടെ പശുവാണ് ചത്തത്. മൃഗഡോക്ടറെത്തി പരിശോധന നടത്തി.