ട്രെയിനില്‍ രേഖകളില്ലാതെ അരയില്‍ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവ് അറസ്റ്റില്‍.

പാലക്കാട്: ട്രെയിനില്‍ രേഖകളില്ലാതെ അരയില്‍ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീം ലീഗ് നേതാവ് പിടിയില്‍. ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് നടക്കല്‍ സ്വദേശി കരീം മൻസിലില്‍ മുഹമ്മദ് ഹാഷിമിനെയാണ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്. 2010-15 കാലയളവില്‍ ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസി‍ന്റായിരുന്നു ഹാഷിം.

പൂന-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസില്‍ സേലത്തു നിന്ന് അങ്കമാലിയിലേക്ക് റിസര്‍വേഷൻ കമ്ബാര്‍ട്ട്മെന്റിലാണ് ഇയാള്‍ യാത്ര ചെയ്തത്. അരയില്‍ തുണികൊണ്ട് പ്രത്യേകം തയ്യാറാക്കിയ അരപ്പട്ടയില്‍ ഒളിപ്പിച്ച നിലയിലായിരിന്നു പണം സൂക്ഷിച്ചിരുന്നത്. ഇയാളുടെ കൈവശം യാതൊരു വിധ രേഖകളും ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത പണവും പ്രതിയെയും തുടര്‍ അന്വേഷണത്തിനായി പാലക്കാട്‌ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ വിംഗ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി.